ini varunnoru thalamuraykku - inchakkad balachandran



കവിത 

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ
മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും
തണലു കിട്ടാൻ തപസ്സിലാണിന്നിവിടെ എല്ലാ മലകളും
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍
ഇവിടെ എങ്ങെൻ പിറവി എന്നായ് വിത്തുകള്‍ തന്‍ മന്ത്രണം
(ഇനി വരുന്നൊരു .....)
ഇലകള്‍ മൂളിയ മര്‍മ്മരം കിളികള്‍ പാടിയ പാട്ടുകള്‍
ഒക്കെയങ്ങു നിലച്ചു കേള്‍പ്പത് പൃഥിതന്നുടെ നിലവിളി
നിറങ്ങള്‍ മായും ഭൂതലം വസന്തമിങ്ങു വരാത്തിടം
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്‌നിലം
(ഇനി വരുന്നൊരു .....)
സ്വാര്‍ത്ഥ ചിന്തകള്‍ ഉള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചുകളഞ്ഞുവോ ഭൂമി തന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരെ
(ഇനി വരുന്നൊരു .....)
പെരിയ ഡാമുകൾ രമ്യഹര്‍മ്യം അണുനിലയം യുദ്ധവും
ഇനി നമുക്കീ മണ്ണിൽ വേണ്ടെന്നൊരു മനസ്സായ് ചൊല്ലിടാം
വികസനം അത് മർത്ത്യ മനസ്സിൻ അതിരില്‍നിന്നുതുടങ്ങിടാം
വികസനം അത് നന്മ പൂക്കും ലോക സൃഷ്ടിക്കായിടാം
(ഇനി വരുന്നൊരു .....)

8 comments:

Unknown said...

ഏവരും സുഖാനുഭുതിയുടെ അത്തിന്നതിക്കുവേണ്ടി സമ്പത്ത് കുന്നുക്കുട്ടാന്‍ ഭൂമിയുടെ മാറുപിളര്‍ക്കുമ്പോള്‍ ഈ പിളര്‍പ്പ് സര്‍വ്വനാശത്തിന് വഴിവെക്കുമെന്ന് ഈ വരികളിലൂടെ സാധിക്കുന്നു. പക്ഷെ എന്തു,ചെയാന്‍ ഈ സുഗന്ധമുള്ള ഇള്ളംകാറ്റ് ദുര്‍ഗന്ധം വമിക്കുന്ന കൊടുംകാറ്റിനാല്‍ മുടപ്പെട്ടുപോകുന്നു.

Gilbu said...

Eth ezhuthiyath balachandran sir alle

Sahla Iqbal said...

Athe

Unknown said...

മനുഷ്യ മനസുകളിൽ ഉണർവ് സൃഷ്ടിക്കാൻ ഈ കവിതക്ക് കഴിഞ്ഞു

Unknown said...

Author?

Unknown said...

Enjakaad Balachandhran..

Unknown said...

Eath varshamannn ariyamo

Unknown said...

very nice
😊😊😊

Facebook Blogger Plugin: Bloggerized by Nottam Enhanced by Ants Winter

Post a Comment